Saturday, April 4, 2020

പാഞ്ഞാളിന്റെ സ്ഥലനാമ ചരിത്രം

പാഞ്ഞാളിന്റെ സ്ഥലനാമ ചരിത്രം


               കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയുടെ വടക്കേ അതിർത്തിയിൽ പേരാറിന്റെ പരിലാളനങ്ങൾ ഉളള പ്രശാന്തസുന്ദരമായ ഭൂഭാഗം; പാഞ്ഞാൾ! സാമവേദഘോഷത്തിന്റെ പാവനതയും,കലാകേരളത്തിന്റെ ചിലബൊലിയും ഏറ്റുവാങ്ങിയ ഈ ഭൂമി ഇന്ന് വിശ്വപ്രസിദ്ധമാണ്. 
                   പാഞ്ഞാളിന്റെ സ്ഥലനാമത്തെ സംബന്ധിച്ച ഐതിഹ്യങ്ങൾ നോക്കുകയാണെങ്കിൽ വളരെ രസകരമാണ്! പാഞ്ഞാളിലെ പുരാതനമായ ലക്ഷ്മീനാരായണക്ഷേത്രം പണികഴിപ്പിച്ചത് പാഞ്ചാല രാജാവാണ്. പാഞ്ചാലരാജാവിന്റെ സാന്നിദ്ധൃം കൊണ്ട് ഈ പ്രദേശം ആദ്യം 'പാഞ്ചാലം' എന്നും പിന്നീട് പാഞ്ഞാൾ എന്നും അറിയപ്പെട്ടു എന്നതാണ് ആദ്യത്തെ ഐതിഹ്യം. പരശുരാമൻ ദക്ഷിണമലയാളത്തിൽ 32 ഗ്രാമങ്ങൾ നിർമ്മിച്ച് ബ്രാമണർക്ക് നൽകി. അതിലെ പ്രബലമായ രണ്ട് ബ്രാമണ ഗ്രാമങ്ങളായിരുന്നു പന്നിയൂരും ചോകിരവും. രണ്ട് ഗ്രാമങ്ങളിലെയും ബ്രാമണന്മാർ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് സാമൂതിരി ഇടപെട്ട് തർക്കക്കാരായ ബ്രാമണരെ പായിച്ചു എന്നും കേരള ചരിത്രത്തിൽ കാണപ്പെടുന്നു. അങ്ങനെ 'പാഞ്ഞ' ആളുകൾ ഇവിടെയുമെത്തി. ഇവർ താമസിച്ചിരുന്ന ഈ ഭൂപ്രദേശം പിൻകാലങ്ങളിൽ 'പാഞ്ഞാളം' അഥവാ പാഞ്ഞാൾ എന്നറിയപ്പെട്ടതാണ് മറ്റൊരു വിശ്വാസം. 





               
For more information plz click here